|    Apr 19 Thu, 2018 9:21 pm
FLASH NEWS

ബാങ്കുകളില്‍ വന്‍ തിരക്ക്

Published : 11th November 2016 | Posted By: SMR

പത്തനംതിട്ട: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ ഇന്നലെ തുറന്നപ്പോള്‍ വന്‍ തിരക്ക്. ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലും സഹകരണ ബാങ്കുകളിലും പണമെത്താത്തത് പ്രതിസന്ധി രൂക്ഷമാക്കി. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനമെത്തുന്നവരുടെ നീണ്ടനിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ കണ്ടത്.  എസ്ബിടി, എസ്ബിഐ, ഫെഡറല്‍, സൗത്ത് ഇന്ത്യന്‍ തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകള്‍ മാറുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്നും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. പുതിയവ നല്‍കാന്‍ ബാങ്കുകള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് ഇന്നലെയും പണമിടപാട് നടത്താതെ അടച്ചിട്ടത്. പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം കൈയിലുള്ള 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30വരെ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാമെന്നറിയിപ്പ് സാധാരണ ജനത്തിന് ആശ്വാസമായി. ഇതിനിടയില്‍ നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കുമെന്ന പ്രഖ്യാപനം ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. 2.5 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്കു പുറമെ 200 ശതമാനം പിഴ ഈടാക്കാനാണ് തീരുമാനം. പഴയ നോട്ടുകള്‍ മാറി നല്‍കിയില്ലെന്ന് പരാതികോന്നി: ബാങ്ക്ശാഖ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അവഗണിച്ച് ആളുകള്‍ക്ക് പഴയ നോട്ടുകള്‍ മാറി നല്‍കിയില്ലെന്ന് പരാതി. ബാങ്ക് ഓഫ് ബറോഡയുടെ കോന്നി ശാഖയിലാണ് അവിടെ അകൗണ്ട് ഉള്ളവര്‍ക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയത്. മറ്റെല്ലാ ബാങ്കുകളിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് പണം മാറി നല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് ഓഫ് ബറോഡയില്‍ മാത്രം അക്കൗണ്ട് ഇല്ലാത്തവരെ മടക്കി അയക്കുകയായിരുന്നു. ഏറെനേരം കാത്തു നിന്നു ഡിക്ലറേഷന്‍ ഫോറം ലഭിക്കുമ്പോഴാണ് വിവരം ആളുകള്‍ അറിയുന്നത്. ഇത് തര്‍ക്കത്തിനും കാരണമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss