|    Mar 24 Fri, 2017 1:31 am
FLASH NEWS

ബാങ്കുകളില്‍ പണക്ഷാമം രൂക്ഷം; എടിഎമ്മുകളും കാലി

Published : 20th March 2017 | Posted By: fsq

 

തലശ്ശേരി: ദേശസാല്‍കൃത ബാങ്കുകളിലെ എസ്ബി അക്കൗണ്ടുകളില്‍നിന്ന് പണം പി ന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കിയതോടെ ബാങ്കുകളില്‍ പണക്ഷാമം രൂക്ഷമായി.
നേരത്തെ പണം പിന്‍വലിക്കുന്ന പരിധി 10,000, 25,000, 50,000 എന്നീ രീതിയില്‍ ക്രമീകരിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് എസ്ബി അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്നതിനുള്ള നിബന്ധനകളും പൂര്‍ണമായി പി ന്‍വലിച്ചു. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ തുക പിന്‍വലിച്ചു തുടങ്ങിയതോടെയാണ് പണക്ഷാമം അനുഭവപ്പെട്ടത്. സംസ്ഥാനത്തെ മിക്ക ദേശസാല്‍കൃത ബാങ്കുകളിലും ഇതാണു സ്ഥിതി. റിസര്‍വ് ബാങ്ക് ആവശ്യത്തിനുള്ള തുക നല്‍കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നിരവധി പേര്‍ തങ്ങളുടെ എസ്ബി അക്കൗണ്ട് നിക്ഷേപത്തിലെ മുഴുവന്‍ തുകയും പിന്‍വലിച്ചതോടെ ബാങ്കുകളിലേക്കുള്ള തിരിച്ചടവും പണത്തിന്റെ ഒഴുക്കും തടസ്സപ്പെട്ടു.  സമാന പ്രതിസന്ധിയാണ് എടിഎം കൗണ്ടറുകളിലും.
കഴിഞ്ഞ 13 മുതല്‍ മിക്ക നഗരങ്ങളിലെയും എടിഎമ്മുകള്‍ ഏതാണ്ട് കാലിയാണ്. തലശ്ശേരി നഗരത്തില്‍ മാത്രം 35 എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിസര്‍വ് ബാങ്കില്‍നിന്നു നല്‍കുന്ന പണത്തിന്റെ അളവ് കുറഞ്ഞതോടെ കരാറടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന സ്ഥാപനങ്ങള്‍ നാമമാത്ര തുകകള്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. നേരം ഉച്ചയാവുമ്പോഴേക്കും മിക്കവാറും എടിഎമ്മുകളിലും പണം കാലിയാവും.
തലശ്ശേരിയിലെ എടിഎമ്മുകളില്‍ ഉദ്ദേശം പ്രതിദിനം ആറുകോടിയോളം രൂപയാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഇത് രണ്ടുകോടി രൂപയായി ചുരുങ്ങിയതോടെ എടിഎമ്മുകളില്‍നിന്നു ഒരു രൂപ പോലും പിന്‍വലിക്കാന്‍ കഴിയാത്ത പ്രതിസന്ധിയാണ്. വടകരയിലെ ഒരു ദേശസാല്‍കൃത ബാങ്ക് തങ്ങളുടെ പ്രവര്‍ത്തനാവശ്യത്തിനായി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം 12 കോടി രൂപയായിരുന്നു. എന്നാല്‍ നല്‍കിയതാവട്ടെ രണ്ടുകോടിയും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളം ബാങ്കുകളില്‍ നിക്ഷേപിക്കുകയും താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് മാത്രമായി പണം പിന്‍വലിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍, അടിയന്തര ആവശ്യങ്ങള്‍ക്കു പോലും പണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് മിക്ക ബാങ്കുകളും.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക