|    Apr 26 Wed, 2017 1:48 am
FLASH NEWS

ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കണം: വ്യാപാരികള്‍

Published : 12th November 2016 | Posted By: SMR

കോഴിക്കോട്: ബാങ്കുകളിലെ ഇപ്പോഴത്തെ തിരക്ക് ലഘൂകരിക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നും ബാങ്ക് പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്നും ഡിസംബര്‍ 30 വരെയുള്ള കാലാവധി നീട്ടണമെന്നും വ്യാപാര സംഘടനകളുടെ സംയുക്ത അടിയന്തര യോഗം ആവശ്യപ്പെട്ടു. താല്‍ക്കാലിക വ്യാപാര പ്രതിസന്ധിയിലും ബാങ്കിലെ തിരക്കുകളിലും ആശങ്കപ്പെടേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം സാധാരണ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി. എന്നാല്‍ ഇന്ത്യയിലെ സാമ്പത്തിക സുരക്ഷക്ക് അനിവാര്യമായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ യോഗം സ്വാഗതം ചെയ്തു. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിനൂപ്‌റോയ്, സി സി മനോജ്, ജോഷിപോള്‍ സംസാരിച്ചു. മര്‍ച്ച്ന്റ് അസോസിയേഷന്‍, സോപ്പ് നിര്‍മ്മാണ വിതരണ അസോസിയേഷന്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, തുടങ്ങിയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day