|    Oct 23 Mon, 2017 10:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാങ്കുകളിലെ 500, 1000 നോട്ടുകളുടെ നിക്ഷേപം രണ്ടുലക്ഷം കോടി കവിഞ്ഞു

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ബാങ്കുകളില്‍ 500, 1000 നോട്ടുകളുടെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപ കവിഞ്ഞു. 12ാംതിയ്യതി ഉച്ചവരെ 70 ദശലക്ഷം രൂപയുടെ നിക്ഷേപം നടന്നതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണു പഴയ നോട്ടുകളുടെ നിക്ഷേപം ബാങ്കുകളിലെത്തിയത്. കൈയിലുള്ള നോട്ടുകളില്‍ 4,000 രൂപവരെ മാത്രമാണ് മാറ്റിയെടുക്കാന്‍ ഇതുവരെ അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ബാങ്കില്‍ നിക്ഷേപിക്കാനെ സാധിക്കൂ. രാജ്യത്തെ ആകെ പണത്തിന്റെ 86 ശതമാനം 500, 1000 രൂപയുടെ നോട്ടുകളാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്് ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത്. 47,868 കോടിയിലധികമാണ് ഇവിടെ ലഭിച്ച നിക്ഷേപം. അതേസമയം, ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള തിരക്ക് വരുംദിവസങ്ങളിലും ഇതുപോലെ തുടരുമെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക