|    Jun 23 Fri, 2017 7:27 pm
FLASH NEWS

ബാങ്കുകളിലെ സംഘര്‍ഷത്തിന് അയവില്ല

Published : 1st December 2016 | Posted By: SMR

പേരാമ്പ്ര: ബാങ്കുകളില്‍ പണത്തിനായി ഇന്നലെയും നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച കാലത്ത് തന്നെ ബാങ്കില്‍ എത്തിയ ഇടപാടുകാര്‍ പണമുണ്ടോ എന്നറിയാനാണ് ഏറെ നേരവും വിനിയോഗിച്ചത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ കാലത്ത് തന്നെ എത്തിയ ഇടപാടുകാര്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തിരിച്ചു പോയി. സിന്‍ഡിക്കേറ്റ് ബാങ്കില്‍ വെള്ളിയാഴ്ച കൊടുത്ത ടോക്കണില്‍ ഇന്നലെ കൊടുത്തത് രണ്ടായിരം രൂപ വീതമാണ്. പണമെത്തുന്ന മുറയ്ക്ക് നല്‍കാമെന്ന ആശ്വാസവാക്ക് കേട്ട് ജനങ്ങള്‍ തിരികെ പോയി. കനറാ ബാങ്കില്‍ എത്തിയ ഇടപാടുകാര്‍ക്ക് മുഴുവന്‍ നല്‍കാനുള്ള തുകയില്ലാത്തത് കാരണം കാലത്ത് മുതല്‍ ജീവനക്കാരും ഇടപാടുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടക്കത്തില്‍ ഇവിടെ നിന്ന് 4000 രുപ വീതം നല്‍കി. കൂടുതല്‍ പണം ആവശ്യമുള്ളവര്‍ക്ക് പണമെത്തുന്ന മുറയ് ക്ക് തരാമെന്ന വാക്കില്‍ സ്ത്രീകളും പ്രായമുള്ളവരും ഉച്ച കഴിഞ്ഞും കാത്തിരുന്നു. എന്നാല്‍, പണമെത്താതെ വന്നതോടെ ജീവനക്കാരോട് തട്ടിക്കയറുകയും ബാങ്ക് അധികൃതര്‍ ഇടപാടുകാരെ പഴിക്കാന്‍  തുടങ്ങിയതും സംഘര്‍ഷത്തിന് കാരണമായി. ഫെഡറല്‍ ബാങ്കില്‍ 10000 രുപ വീതം നല്‍കിയിരുന്നു.പഞ്ചാബ് നാഷനല്‍ ബാങ്കില്‍ ഉച്ചയ്ക്ക് മുമ്പെ പണം തീര്‍ന്നു. എസ്ബിടിയിലും എസ്ബിഐയിലും അത്യാവശ്യം ഇടപാട് നടന്നു. ഇതിനിടെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായും ആശുപത്രി ചികില്‍സയ്ക്കും കൂടുതല്‍ പണം തേടി എത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. എടിഎം കൗണ്ടറുകളില്‍ ചിലതില്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞുവെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ പണമില്ലാതെ നോക്കുകുത്തികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക