|    Jan 18 Wed, 2017 11:44 pm
FLASH NEWS

ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: എസ്ബിടി അടക്കം എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ താ ല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് എസ്ബിടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്‌മെന്റ് തീരുമാനപ്രകാരം സര്‍ക്കുലര്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിരിക്കുന്നത്. എസ്ബിടിയിലെ 1000 ജീവനക്കാരെ തീരുമാനം ബാധിക്കും. അതേസമയം, ലയനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് യൂനിയനുകള്‍ ആരോപിച്ചു.
പുതുതായി താല്‍ക്കാലിക ജീവനക്കാരെ എടുക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ബാങ്കുകള്‍ക്കു നല്‍കിയിട്ടുണ്ട്. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലെ ജീവനക്കാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക. എസ്ബിഐയില്‍ ലയിക്കുന്ന മറ്റ് ബാങ്കുകളും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടേക്കും. എസ്ബിടി അടക്കം ആറ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ ലയിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക