|    Aug 17 Thu, 2017 3:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാങ്കില്‍ വരിനിന്ന റിട്ട. ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

Published : 22nd November 2016 | Posted By: SMR

കൊല്ലം: ബാങ്കില്‍ വരിനിന്ന റിട്ട. പി ആന്റ് ടി—ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുമ്പന ഇളവൂര്‍ പള്ളിമണ്‍ റോഡുവിള കിഴക്കതില്‍ ചന്ദ്രശേഖരന്‍(68) ആണ് മരിച്ചത്. നല്ലില എസ്ബിടിയില്‍ തിങ്കളാഴ്ച വൈകീട്ട് 3.30നാണ് സംഭവം.
അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനായി വരിനിന്ന ചന്ദ്രശേഖരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യാസഹോദരിയുടെ  മകളുടെ വിവാഹം 27ന് നടക്കാനിരിക്കുകയാണ്. വിവാഹാവശ്യത്തിന് പണം എടുക്കാനായി രാവിലെ 10.30ന് ബാങ്കില്‍ എത്തിയതാണ്. ബാങ്കില്‍ വലിയ തിരക്കായിരുന്നതിനാല്‍ ടോക്കണ്‍ ലഭിച്ചില്ല. തുടര്‍ന്ന് പണം പിന്‍വലിക്കാനുള്ള ഫോറം പൂരിപ്പിച്ചു വരി നില്‍ക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് പകല്‍ ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ രാധാമണി. മക്കള്‍: രമ്യ ചന്ദ്രന്‍, രേഷ്മ ചന്ദ്രന്‍. മരുമക്കള്‍: സലീംരാജ് (മനോരമ ലേഖകന്‍), സുരാജ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക