|    Jun 23 Fri, 2017 3:43 pm
FLASH NEWS

ബാങ്കില്‍ ക്യൂ നിന്നയാള്‍ക്ക് പോലിസ് നടപടിയില്‍പരിക്കേറ്റു

Published : 1st December 2016 | Posted By: SMR

കൊയിലാണ്ടി: കനറാ ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ ക്യൂ നിന്ന ആള്‍ക്ക് പോലിസ് ഇടപെടലില്‍ പരിക്കേറ്റു. കാവുംവട്ടം മൂഴിക്ക്മീത്തല്‍ മരുതോളിക്കണ്ടി അമ്മദി(53)നാണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പണം എടുക്കാനായി ബാങ്കിന്റെ മുന്നിലെ ക്യൂവിലായിരുന്നു അമ്മദ്. പണം ലഭിക്കാത്തതിനെ തുടര്‍ന്നു ജനങ്ങള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ പോലിസ് എത്തി ടോക്കണ്‍ ഇല്ലാത്തവരെ തള്ളി പുറത്താക്കി. ഇതിനിടയിലാണ് അമ്മദിന് പരിക്കേറ്റത്. ഓപറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന അമ്മദ് കഴിഞ്ഞ രണ്ടുദിവസം ടോക്കണ്‍ എടുക്കാന്‍ ബാങ്കില്‍ എത്തിയിരുന്നു. ടോക്കണ്‍ കിട്ടാത്ത അമ്മദിന് മറ്റൊരാള്‍ ടോക്കണ്‍ നല്‍കിയിരുന്നു. ക്യൂവില്‍ നിന്ന് മാറി വിശ്രമിക്കുമ്പോഴാണ് പോലിസ് എത്തി തള്ളി മാറ്റിയത്. വാരിയെല്ലിന് ചതവ് വന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് അമ്മദ് പറഞ്ഞു. പോലിസ് നടപടിക്കെതിരെ പരാതി കൊടുത്ത തായും അദ്ദേഹം പറഞ്ഞു. സിപിഎം ഏരിയ നേതാക്കളായ കെ കെ മുഹമ്മദ്, അശ്വനീദേവ് എന്നിവര്‍ ആശുപത്രിയിലെത്തി അമ്മദിനെ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക