|    Jun 29 Thu, 2017 6:08 pm
FLASH NEWS

ബാങ്കില്‍നിന്നു ലഭിച്ച അധികതുക തിരിച്ചുനല്‍കി

Published : 21st November 2016 | Posted By: SMR

പാനൂര്‍: ബാങ്കില്‍നിന്ന് അധികമായി ലഭിച്ച തുക തിരിച്ചുനല്‍കി മാതൃകയായി. എസ്ബിടി മേക്കുന്ന് ശാഖലയില്‍നിന്നു കുനിയില്‍പീടിക കോവുക്കല്‍ മുസ്തഫ പതിനായിരം രൂപ തിരിച്ചെടുക്കാ ന്‍ ചെക്ക് നല്‍കി. എന്നാല്‍ ബാങ്ക് ജീവനക്കാരന്‍ ഇരുപതിനായിരം രൂപയാണ് നല്‍കിയത്. വീട്ടിലെത്തി പണമെണ്ണി നോക്കിയപ്പോഴാണ് ഇരുപതിനായിരം രൂപയുള്ളതായി അറിയുന്നത്. മുസ്തഫ ഉടന്‍ ബാങ്കിലെത്തി അധികതുക ജീവനക്കാരനെ തിരിച്ചേല്‍പിച്ചു. ബാങ്ക് ജീവനക്കാരന്‍ മുസ്തഫയെ അഭിനന്ദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക