|    Oct 20 Fri, 2017 1:54 am

ബാങ്കിന്റെ ലോക്കര്‍ റൂമില്‍ 12 ലക്ഷത്തിന്റെ പഴയ നോട്ട്‌

Published : 12th August 2017 | Posted By: fsq

 

കോഴിക്കോട്: ബാങ്കിന്റെ ലോക്കര്‍ റൂമില്‍ 12,56,700 രൂപയുടെ പഴയ നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മാനാഞ്ചിറയിലെ എസ്ബിഐയുടെ മെയിന്‍ ബ്രാഞ്ചിന്റെ മുഖ്യ ശാഖയിലെ ലോക്കര്‍ റൂമിലാണ് ഇക്കഴിഞ്ഞ ദിവസം പണം കണ്ടെത്തിയത്. ലോക്കറിനും ചുമരിനും ഇടയിലായി മൂന്ന് ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ബാങ്കില്‍ പെയിന്റിങ്് നടക്കുന്നതിനിടയിലാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ പിന്‍വലിച്ച 1000 രൂപയുടെ 1138 നോട്ടുകളും 500 ന്റെ 220 നോട്ടുകളുമാണ് ബാഗിലുണ്ടായിരുന്നത്. ഇത് കൂടാതെ 64 നൂറുരൂപയുടെയും 46 അമ്പത് രൂപയുടെയും നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലിസ് സ്ഥലത്തെത്തി നോട്ടുകള്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക