|    Mar 27 Mon, 2017 4:21 am
FLASH NEWS

ബാങ്കിങ് സേവനങ്ങള്‍ പിന്നാക്ക മേഖലകളിലും എത്തിക്കണം: കലക്ടര്‍

Published : 1st October 2016 | Posted By: Abbasali tf

കാസര്‍കോട്്: ബാങ്കിങ് സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കണമെന്നും പിന്നാക്ക മേഖലകളില്‍ കൂടി ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാങ്കിങ് അവലോകന സമിതിയുടെ ഒന്നാം പാദവാര്‍ഷിക അവലോകന യോഗത്തില്‍ അധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം എസ്‌സി, എസ്ടി, വനിതകള്‍ എന്നിവര്‍ക്ക് നല്‍കുന്ന വായ്പ പദ്ധതിയില്‍ നിന്ന് ഒരു അപേക്ഷയും ഇതുവരെ  ഉണ്ടായിട്ടില്ല. 10 ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ എല്ലാ ബാങ്ക് ശാഖകളിലും നടപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷകര്‍ ഇല്ലാത്ത അവസ്ഥയാണ്. നവംബര്‍ മാസത്തില്‍ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കായി റവന്യൂ റിക്കവറി അദാലത്ത് ക്യാംപ് ജില്ലയില്‍ സംഘടിപ്പിക്കും. ഒന്നാംപാദവാര്‍ഷികത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 21.6 ശതമാനം വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ലീഡ് ബാങ്ക് മാനേജര്‍ സി എസ് രമണന്‍, നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, ഡപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, സിണ്ടിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ എസ് രാജപാണ്ഡി, ആര്‍ബിഐ മാനേജര്‍ ഹെര്‍ലിന്‍ ഫ്രാന്‍സിസ് സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക