|    Oct 19 Thu, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ബില്ല്-2017 ലോക്‌സഭ പാസാക്കി. കഴിഞ്ഞ മെയ്മാസത്തില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ച ബില്ല് കഴിഞ്ഞ തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബാങ്കിങ് വ്യവസ്ഥയില്‍ അസ്വീകാര്യമായ ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദത്തെ നേരിടാന്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കാനായി 1949ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടില്‍ മെയ് നാലിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളാണ് ഇന്നലെ പാസാക്കിയത്. സ്ഥിരനിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാനായി റിസര്‍വ് ബാങ്കിന് അധികാരം കൈമാറുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നത് അടക്കമുള്ളതാണ് ബില്ല്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക