|    Jul 17 Tue, 2018 12:00 am
FLASH NEWS

ബാങ്കിങ് രംഗം പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമായി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 12th August 2017 | Posted By: fsq

 

കൊല്ലം: വമ്പന്‍ ബാങ്കുകള്‍ മാത്രം മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ നയം ബാങ്കിങ് രംഗം പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാക്കിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ടിന്റെയും ചികില്‍സാ ധനസഹായത്തിന്റെയും വിതരണോദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലയന പ്രക്രിയ അവസാനിക്കുമ്പോള്‍ രാജ്യത്ത് 11 ബാങ്കുകള്‍ മാത്രമാണ് ഉണ്ടാകുക. അതിസമ്പന്നര്‍ക്ക് മാത്രം ഗുണകരമായി ബാങ്കിങ് മേഖല പരിമിതപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഈ വെല്ലുവിളികളെ അതിജീവിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്കിന്റെ രൂപീകരണവുമായി മുന്നോട്ട് പോവുകയാണ്. ബാങ്കിങ്് മേഖല പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമായി തുറന്ന് കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബാങ്കിങ് സേവനങ്ങളും ആനുകൂല്യങ്ങളും പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കും. സഹകരണ മേഖല വളര്‍ച്ചയുടെ ദശാസന്ധിയിലാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് സഹകരണ മേഖലയാണ് കരുത്തു പകര്‍ന്നത്. മെട്രോ റെയിലിനായി ആദ്യമായി 470 കോടി രൂപ നല്‍കിയത് എറണാകുളം ജില്ലാ ബാങ്കാണ്. സിയാലിനും കൊച്ചി ഗോശ്രീ പാലങ്ങള്‍ക്കും ആദ്യം പണം നല്‍കിയത് സഹകരണ മേഖലയാണ്. ദേശസാല്‍കൃത ബാങ്കുകള്‍ സഹായം നല്‍കാന്‍ തയ്യാറായത് പിന്നീട് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. എം നൗഷാദ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍, അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സി വി പത്മരാജന്‍, ജോര്‍ജ്ജ് മാത്യൂ, ബിനുകുമാര്‍, കെ സേതുമാധവന്‍, ജോയിന്റ് രജിസ്ട്രാര്‍ എ എസ് ഷീബ ബീവി, ജോയിന്റ് ഡയറക്ടര്‍ ഡി പ്രസന്നകുമാരി, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സി സുനില്‍ ചന്ദ്രന്‍, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ എന്‍ ദാമോദരന്‍ നായര്‍, കെ വി മോഹനന്‍, ടി എന്‍ കെ ശശീന്ദ്രന്‍, പി എം ഡേവിഡ്, ഡി ആര്‍ അനില്‍, വിവിധ സംഘടനാ പ്രതിനിധികളായ എ പ്രദീപ്, കെ വി പ്രമോദ്, അശോകന്‍ കുറുങ്ങപ്പള്ളി, പി അലക്‌സാണ്ടര്‍, എസ് സുനില്‍ കുമാര്‍, എസ് സേവ്യര്‍, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എം ലീലാമ്മ, ജോയിന്റ് രജിസ്ട്രാര്‍ ടി പത്മകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss