|    Aug 17 Thu, 2017 10:55 pm
FLASH NEWS

ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Published : 10th August 2017 | Posted By: fsq

 

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ വിദ്യാര്‍ഥിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.   പരിയാരം എമ്പേറ്റ് മുണ്ടപ്പാറയിലെ പുന്നൂസി(52)നെയാണ് റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കയായിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടിയ ഇയാളെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി മോഷണ പിടിച്ചുപറി കേസുകളില്‍ പ്രതിയാണെന്നു പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക