|    Jul 24 Mon, 2017 8:28 am
FLASH NEWS

ബാക്കിയാവുന്ന ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കരുത്; ഏറ്റെടുക്കാന്‍ ആളുണ്ട്

Published : 26th August 2016 | Posted By: SMR

മുക്കം: വിവാഹത്തിനും സല്‍ക്കാരത്തിനും ബാക്കിയാകുന്ന ഭക്ഷണ വസ്തുക്കള്‍ സൗജന്യമായി പാവപ്പെട്ടവരിലേക്കെത്തിക്കുന്ന സംരംഭത്തിന് വേദിയൊരുങ്ങുന്നു. നിയന്ത്രണവും കൃത്യതയുമില്ലാത്തതുമൂലം പലപ്പോഴും കല്യാണം, സല്‍ക്കാരം തുടങ്ങിയ  പല ആഘോഷ ചടങ്ങുകളിലും ഭക്ഷണം ബാക്കിയാകാറുണ്ട്. ഇത്തരത്തില്‍ ബാക്കി വരുന്ന ഭക്ഷണം മിക്കവാറും നശിപ്പിക്കുകയാണ് പതിവ്. ഇതിന് പകരം ബാക്കി വരുന്ന ഭക്ഷണം പാവപ്പെട്ട ആളുകളെ കണ്ടെത്തി അവര്‍ക്കെത്തിക്കുന്ന സംവിധാനത്തിനാണ് ഏതാനും യുവാക്കള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഭക്ഷണ വസ്തുക്ക ള്‍ അര്‍ഹര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള സമയമുണ്ടായിരിക്കണം എന്നതു മാത്രമാണ് ഡിമാന്റ്. ഇവരുടെ  8281621356 നമ്പര്‍ മൊബൈലിലേക്ക് ഒരു മിസ്ഡ് കാള്‍ മാത്രം ലഭിച്ചാല്‍ മതി. ഉടന്‍ വാഹനവുമായി ഇവര്‍ സ്ഥലത്തെത്തി ഭക്ഷണംവാങ്ങി അ ര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കും. ഇതിനുള്ള പാത്രങ്ങള്‍ വരെ സംഘത്തിന്റെ പക്കല്‍ ഉണ്ടായിരിക്കും. പേരും ഊരും വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഈ സന്നദ്ധ പ്രവര്‍ത്തകര്‍ ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ചാണ് പുതിയ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക