|    Jul 24 Mon, 2017 6:20 am
FLASH NEWS
Home   >  News now   >  

ബാംഗ്ലദേശ് പീസ് ടിവി നിരോധിച്ചു

Published : 10th July 2016 | Posted By: G.A.G

ധാക്ക : ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ‘പീസ് ടിവി ബാംഗ്ല’ യുടെ സംപ്രേക്ഷണം ബംഗ്ലാദേശ് നിരോധിച്ചു. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ധാക്കയില്‍ ആക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായി എന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാനപാലനത്തിനായുള്ള ക്യാബിനറ്റ് സമിതിയുടെ പ്രത്യേകയോഗത്തിന്റേതാണ് തീരുമാനം. നായിക്കിന്റ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക