|    Jan 22 Sun, 2017 1:19 am
FLASH NEWS

ബാംഗാളിന്റെ പേര് മാറ്റുന്നു

Published : 2nd August 2016 | Posted By: mi.ptk

mamtha-banarjee

ബംഗാളിന്റെ പേര് മാറ്റാനൊരുങ്ങി മമത ബാനര്‍ജി സര്‍ക്കാര്‍. വെസ്റ്റ് ബംഗാള്‍ എന്ന പേര് മാറ്റി ബംഗാള്‍ എന്ന പേരിലേയ്ക്ക് മാറാനുള്ള നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചു. സംസ്ഥാന നിയമസഭ നിര്‍ദേശത്തെ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മാത്രമായി സര്‍വകക്ഷി യോഗം ആഗസ്ത് 26ന്  ചേരുന്നുണ്ടെന്നും എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചചെയ്യുമെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.  ബംഗാളി ഭാഷയില്‍ ബംഗ്‌ല എന്നോ ബംഗ എന്നോ ആയിരിക്കുമെന്നും ഇംഗ്ലീഷില്‍ ഇത് ബംഗാള്‍ എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പാരമ്പര്യവും താല്‍പര്യവും കണക്കിലെടുത്താണ് പേരുമാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ബംഗാളിന്റെ പേരുമാറ്റുന്നതുമായ ചര്‍ച്ചകളും നടന്നിരുന്നു. നിയമസഭ നിര്‍ദേശം പാസാക്കികഴിഞ്ഞാല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് നിര്‍ദേശം വിടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 171 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക