|    Oct 23 Tue, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഹ്‌റയ്‌നില്‍ മൂന്ന് ശിയാക്കളുടെ വധശിക്ഷ നടപ്പാക്കി

Published : 16th January 2017 | Posted By: fsq

 

മനാമ: യുഎഇ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പോലിസ് ഓഫിസര്‍മാരെ 2014 മാര്‍ച്ചില്‍ ബോംബാക്രമണത്തിലൂടെ വധിച്ച കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ മൂന്നു ശിയാക്കളുടെ വധശിക്ഷ നടപ്പാക്കിയെന്ന് ബഹ്‌റയ്ന്‍. അബ്ബാസ് അല്‍ സമീഅ, അലി അല്‍ സിന്‍ഗാസി, സമി മുഷൈമ എന്നിവരെ ഫയറിങ് സ്‌ക്വാഡ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ബഹ്‌റയ്ന്‍ ന്യൂസ് ഏജന്‍സിയായ ബിഎന്‍എ റിപോര്‍ട്ട് ചെയ്തു. പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ച് ഒരു ആഴ്ചയ്ക്കു ശേഷമാണ് മൂവരുടേയും വധശിക്ഷ നടപ്പാക്കിയത്. അതേസമയം, കടുത്ത പീഡനങ്ങളിലൂടെയാണ് ഇവരില്‍നിന്നു കുറ്റസമ്മത മൊഴി ശേഖരിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെട്ട് ശിയാ നേതൃത്വത്തില്‍ 2011ലുണ്ടായ ജനകീയ വിപ്ലവത്തിനു ശേഷം ആദ്യമായാണ് ബഹ്്‌റയ്‌നില്‍ വധശിക്ഷ നടപ്പാക്കുന്നത്. രാജ്യത്തെ പ്രമുഖ ശിയാ മുസ്്‌ലിം പണ്ഡിതന് പൗരത്വം നിഷേധിച്ചതുള്‍പ്പെടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശിയാ വിമര്‍ശകരെ സുന്നി ഭരണ നേതൃത്വം ശക്തമായി അടിച്ചമര്‍ത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss