|    Mar 27 Mon, 2017 10:12 pm
FLASH NEWS

ബഹ്‌റയ്‌നില്‍ കടപ്പുറത്ത് കണ്ടെത്തിയത് വടകര സ്വദേശിയുടെ മൃതദേഹം

Published : 6th May 2016 | Posted By: SMR

വടകര: ബഹ്‌റയ്‌നില്‍ കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം വടകര മണിയൂര്‍ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ചെരണ്ടത്തൂരിലെ എളങ്ങാട്ടില്‍ അന്‍വര്‍ സാദത്താണ് (40) മരിച്ചത്. ബഹ്‌റയ്‌നില്‍ റിഫ-ലുലു റോഡിലെ സാബിറ റസ്റ്റോറന്റില്‍ ജീവനക്കാരനും 12 വര്‍ഷമായി പ്രവാസിയുമായ അന്‍വര്‍ സാദത്തിനെ കഴിഞ്ഞ മാസം മുതല്‍ കാണാതായിരുന്നു.
ഏപ്രില്‍ 13ന് വൈകീട്ട് 5.30വരെ സാദത്ത് മുറിയില്‍ ഉണ്ടായിരുന്നതായും അതിനു ശേഷം കാണാതായെന്നും സാദത്തിന്റെ അമ്മാവനും റസ്റ്റോറന്റ് നടത്തിപ്പുകാരനുമായ കുഞ്ഞബ്ദുല്ല നേരത്തേ അറിയിച്ചിരുന്നു.
മിന സല്‍മാന്‍ കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day