|    Jul 26 Wed, 2017 2:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബഹ്‌റയ്ന്‍ രാജാവ് വാക്കു പാലിച്ചു;ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ഒമ്പത് ലക്ഷം നല്‍കി

Published : 17th September 2016 | Posted By: SMR

ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കേണ്ടി വന്നതിലൂടെ രാജ്യത്തിന്റെ നൊമ്പരമായി മാറിയ ഒഡീഷയിലെ ദനാ മാഞ്ചിക്ക് ബഹ്‌റയ്ന്‍ രാജാവ് വാഗ്ദാനം ചെയ്ത സഹായ ധനം ലഭിച്ചു. ഡല്‍ഹിയിലെ ബഹ്‌റയ്ന്‍ എംബസിയില്‍ നിന്നു 8.87 ലക്ഷത്തിന്റെ ചെക്ക് ഇന്നലെ മാഞ്ചി കൈപ്പറ്റി.
ബഹ്‌റയ്ന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് മാഞ്ചിക്ക് സഹായം നല്‍കിയത്. ഭാര്യയുടെ മൃതദേഹം ചുമന്ന് മകളേയുംകൂട്ടി മാഞ്ചി കിലോമീറ്ററുകളോളം നടന്നത് വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജകുടുബത്തിലെ അംഗം സഹായവുമായി എത്തിയത്. ഇതുകൂടാതെ നിരവധി പേര്‍ മാഞ്ചിക്ക് സഹായവുമായി എത്തിയിട്ടുണ്ട്. സുലഭ് ഇന്റര്‍നാഷനല്‍ നല്‍കുന്ന അഞ്ചു ലക്ഷം രൂപ, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 30,000 രൂപ ഒപ്പം പ്രധാനമന്ത്രി ആവാസ് യോജയുടെ കീഴില്‍ വീടുവയ്ക്കാന്‍ ധനസഹായം എന്നിവയും മാഞ്ചിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തന്റെ മൂന്നു കുട്ടികള്‍ക്കുവേണ്ടി ഈ തുക ചെലവാക്കുമെന്ന് മാഞ്ചി വ്യക്തമാക്കി. തനിക്ക് പണം നല്‍കി സഹായിച്ച വ്യക്തിയെ അറിയില്ല. വിവരമറിഞ്ഞ് ബഹ്‌റയ്ന്‍ രാജകുമാരന്‍ നല്‍കിയതാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ആദ്യമായി വിമാനത്തിലേറി ന്യൂഡല്‍ഹിയിലെത്തിയ മാഞ്ചി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക