|    Sep 25 Mon, 2017 2:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഹ്‌റയ്ന്‍: അല്‍ വിഫാഖിന് വിലക്ക്

Published : 15th June 2016 | Posted By: SMR

മനാമ: ഷിയ പ്രതിപക്ഷ സംഘടന അല്‍ വിഫാഖിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ബഹ്‌റയ്ന്‍ കോടതി ഉത്തരവിട്ടു. തീവ്രവാദ, ഭീകരവാദ നിലപാടുകള്‍ സ്വീകരിക്കുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോടതി ഉത്തരവിട്ടതായി ബഹ്‌റയ്ന്‍ ന്യൂസ് ഏജന്‍സി (ബിഎന്‍എ) റിപോര്‍ട്ട് ചെയ്തു. ബഹ്‌റയ്‌നിയന്‍ നിയമങ്ങള്‍ സംഘടന നിരവധി തവണ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലിനായി സംഘടന ശ്രമിച്ചതായും കോടതിവിധിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക