|    Jan 20 Fri, 2017 9:43 pm
FLASH NEWS

ബഹുസ്വരതയെ തകര്‍ക്കരുത്: സലാഹുദ്ദീന്‍ മദനി

Published : 12th October 2016 | Posted By: Abbasali tf

പാലക്കാട്: മുസ്‌ലിം സമുദായം അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി പരിഹരിക്കാന്‍ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കണമെന്ന് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എംഎസ്എം) ജില്ലാ കമ്മിറ്റി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മേളനം ഹൈസെക് ആവശ്യപ്പെട്ടു. ഒറ്റപ്പാലം എ എച്ച് ഗാലറിയില്‍ നടന്ന സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ആത്മീയ തീവ്രത വളര്‍ത്തി നാടിന്റെ സൗന്ദര്യമായ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഏത് ശ്രമത്തേയും ചെറുത്തു തോല്‍പ്പിക്കണം. ക്യാംപസുകളില്‍ മനുഷ്യ സൗഹാര്‍ദം വളര്‍ത്തുന്ന നന്മയുടെ വാഹകരായി വിദ്യാര്‍ഥി സമൂഹം മാറണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ടി പി ഹുസൈന്‍ കോയ, ജലീല്‍ മദനി, ഷഫീഖ് അസ്‌ലം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.  വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ അരുണ്‍ കുമാര്‍ (കെ എസ്‌യു), ബിലാല്‍ മുഹമ്മദ് (എംഎസ്എഫ്), നവാസ് പത്തിരിപ്പാല (എസ്‌ഐഒ) സംസാരിച്ചു.വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ ആസിഫലി കണ്ണൂര്‍ ,കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ അബൂബക്കര്‍ മദനി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുള്‍ ജലീല്‍, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അലി മദനി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജസീര്‍ അന്‍സാരി, എം ജി എം ജില്ലാ പ്രസിഡന്റ് സൈനബ ഷറഫിയ്യ, എം എച്ച് അബ്ദുള്‍ ഹഖ്, ഡോ. അഹ്മ്മദ് സാമ്പിത്ത്, എം എസ് എം ജില്ലാ പ്രസിഡന്റ് പി ടി റിയാസുദ്ദീന്‍ സുല്ലമി, ജില്ലാ പ്രസിഡന്റ് എന്‍ എ ജസീം സാജിദ,് നബീല്‍ വാഴമ്പുറം, ഷഫീഖ് അസ്ഹരി, ഷനീജ്, കമറുദ്ദീന്‍, റമീസ് പട്ടാമ്പി, ജലീല്‍ പാലക്കാട്, മുഹമ്മദ് ഹക്തര്‍, റഹീഷ് ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക