|    Nov 18 Sat, 2017 5:47 pm
FLASH NEWS
Home   >  Pravasi   >  

ബഹുജന പങ്കാളിത്തത്തോടെ ഖത്തറിലെ ഏറ്റവും വലിയ ചിത്രപ്പണി തീര്‍ക്കുന്നു

Published : 9th August 2017 | Posted By: fsq

 

ദോഹ: വരും ദിവസങ്ങളില്‍ ദോഹ ഫെസ്റ്റിവല്‍ സിറ്റി സന്ദര്‍ശിക്കുന്നവര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ചിത്രപ്പണിയില്‍ പങ്കാളികളാവാന്‍ അവസരം. ഖത്തരി കലാകാരന്‍മാരായ ലിന അല്‍അലി, റാദി അല്‍ഹാജ്രി എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ ഖത്തറിന്റെ സ്‌നേഹത്തിനു വേണ്ടി എന്ന പേരില്‍ വിവിധ ചിത്രങ്ങള്‍ ചേര്‍ത്തുള്ള സൃഷ്ടി ഒരുക്കുന്നത്. ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്ത് 10 മുതല്‍ 15 വരെയാണ് പരിപാടി. ഉച്ച മുതല്‍ 3 വരെയും പിന്നീട് വൈകിട്ട് 5 മുതല്‍ 8 വരെയും ആറ് ദിവസവും കലാകാരന്‍മാര്‍ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലുണ്ടാവും. ഈ സമയത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രപ്പണിയില്‍ പങ്കെടുക്കാം. സൃഷ്ടി പൂര്‍ത്തിയായാല്‍  ശെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം ആല്‍ഥാനി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് രാജ്യ നിവാസികള്‍ വേദികള്‍ തേടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങിനെയൊരു കലാസൃഷ്ടിക്ക് അവസരമൊരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ടൂറിസം ഇവന്റ്‌സ് ആന്റ് ഫെസ്റ്റിവല്‍സ് ഡയറക്ടര്‍ മശാല്‍ ശാബിക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക