|    Nov 21 Wed, 2018 5:05 am
FLASH NEWS

ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല: എസ്ഡിപിഐ പ്രചാരണം ഇന്നു മുതല്‍

Published : 5th August 2018 | Posted By: kasim kzm

കൊടുവള്ളി: സോഷ്യല്‍ ഡെമോക്രാറ്റിക്— പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന “ബഹുജന്‍ രാഷ്ട്രീയത്തെ തര്‍ക്കാനാവില്ല” ക്യാംപയിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തില്‍ ഇന്ന് മുതല്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വാഹന പ്രചാരണ പരിപാടിക്ക് മണ്ഡലം കമ്മിറ്റി രൂപം നല്‍കി. ഇന്ന് രാവിലെ ഒമ്പതിന് എളേറ്റില്‍ വട്ടോളിയില്‍ മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കുന്ന വാഹന പ്രചാരണം കിഴക്കോത്ത്, നരിക്കുനി, താമരശ്ശേരി, ഓമശ്ശേരി, മടവൂര്‍, കട്ടിപാറ പഞ്ചായത്തുകളുടെയും കൊടുവള്ളി മുനിസിപ്പാലിറ്റിയുടെയും വിവിധ സ്ഥലങ്ങളില്‍ കവലയോഗങ്ങള്‍ നടത്തും. ഒമ്പതിനു വ്യാഴം വൈകീട്ട് ഏഴിന് പനക്കോട് വാടിക്കല്‍ നടക്കുന്ന പ്രചാരണ സമാപന യോഗത്തില്‍ ഇ നാസിര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
പ്രചാരണയോഗങ്ങളില്‍ ജലീല്‍ സഖാഫി, സിദ്ധീഖ് കരുവന്‍പോയില്‍, ഇ നാസര്‍, അബ്ദുല്‍ അസീസ് ടി കെ, സിറാജ് തച്ചംപോയില്‍, മുനീര്‍ വി, ജമാല്‍ പി, സിദ്ധീഖ് ഈര്‍പോണ, ജാഫര്‍ പരപന്‍പോയില്‍ സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss