|    Aug 18 Sat, 2018 8:27 am
FLASH NEWS

ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല; എസ്ഡിപിഐ കാംപയിന് തുടക്കം

Published : 4th August 2018 | Posted By: kasim kzm

ആലപ്പുഴ: ‘ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല’ എന്ന പ്രമേയവുമായി എസ്ഡിപി ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ കാംപയിന് ജില്ലയില്‍ ഉജ്ജ്വലതുടക്കം. ജില്ലാപ്രസിഡന്റ് വിഎം ഫഹദ് നയിക്കുന്ന ആലപ്പുഴയിലെ വാഹന പ്രചാരണജാഥാ ഇന്നലെ ചേര്‍ത്തലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി പുന്നപ്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു , വയലാര്‍, ചാവടി, അരൂര്‍, പാണാവളളി, പൂച്ചാക്കല്‍, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകീട്ട് വടുതലയില്‍ സമാപിച്ചു.
വാഹന പ്രചരണജാഥയുടെ അരൂര്‍ മണ്ഡലം തല സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാന്‍ പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എം ഫഹദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, ജില്ലാ സെക്രട്ടറി റയ്ഹാനത്ത് സുധീര്‍, ജില്ലാ സെക്രട്ടറി ഇബ്രാഹിം വണ്ടാനം, ജില്ലാ ട്രഷറര്‍ സവാദ് കായംകുളം, ജി്ല്ലാ കമ്മിറ്റിയംഗങ്ങളായ നൈന ചാവടി, നാസര്‍ പഴയങ്ങാടി, സിയാദ് മണ്ണാമുറി, അരൂര്‍ മണ്ഡലം പ്രസിഡന്റ് രാജ്ഷ ഹസന്‍ സംബന്ധിച്ചു. വിവിധയിടങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ ഫൈസല്‍ പഴയങ്ങാടി. ലൈസ് ചന്തിരൂര്‍. നാസര്‍ പുറക്കാട് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss