|    Aug 16 Thu, 2018 11:42 am

ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല; എസ്ഡിപിഐ വാഹന പ്രചാരണം സമാപിച്ചു

Published : 10th August 2018 | Posted By: kasim kzm

കൊടുവള്ളി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന “ബഹുജന്‍ രാഷ്ട്രീയത്തെ തര്‍ക്കാനാവില്ല” ക്യാംപയിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തില്‍ അഞ്ചു ദിവസമായി നടന്നുവരുന്ന വാഹനപ്രചാരണം പനക്കോട് വാടികല്‍ നടന്ന കവലയോഗത്തോടെ സമാപിച്ചു.
കിഴക്കോത്ത് നരിക്കുനി താമരശ്ശേരി ഓമശ്ശേരി മടവൂര്‍ കട്ടിപാറ പഞ്ചായത്തുകളുടെയും കൊടുവള്ളി മുനിസിപ്പാലിറ്റിയുടെയും വിവിധ സ്ഥലങ്ങളില്‍ കവലയോഗങ്ങള്‍ നടത്തി. കൊടുവള്ളി മുനിസിപ്പലിറ്റിയിലെ വെണ്ണക്കാട് നിന്നു ആരംഭിച്ച വാഹന പ്രചാരണം മദ്രസ്സബാസര്‍ പാലക്കുറ്റി നെല്ലാംകണ്ടി വാവാട് പട്ടിണിക്കര മാനിപുരം കരീറ്റിപറമ്പ്, കരുവന്‍പോയില്‍, കൊടുവള്ളി എന്നിവിടങ്ങളില്‍ കവലയോഗങ്ങള്‍ നടത്തി. പനക്കോട് വാടിക്കല്‍ നടന്ന പ്രചാരണ സമാപന യോഗം മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് ഉദ്ഘടനം നിര്‍വഹിച്ചു. ഇ നാസര്‍, സിദ്ധീഖ് കരുവന്‍പോയില്‍, യൂസഫ് ടി പി, റസാഖ് പനക്കോട്, സിദ്ധീഖ് ഈര്‍പോണ, അബ്ദുല്‍ അസീസ് ടി കെ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss