|    Oct 17 Wed, 2018 5:03 pm
FLASH NEWS

ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല: എസ്ഡിപിഐ പ്രചാരണം ഇന്നുമുതല്‍

Published : 9th August 2018 | Posted By: kasim kzm

കാസര്‍കോട്്: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ലെന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് മുതല്‍ 20വരെ ജില്ലയില്‍ 60 ഓളം സ്ഥലങ്ങളില്‍ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കുമ്പളയില്‍ പൊതുയോഗം ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്യും.
പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ രാഷ്ട്രീയ ശാക്തീകരണവും അധികാര പങ്കാളിത്തവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്ഡിപിഐ. ഇതിനെ തകര്‍ക്കാനും ഒറ്റപ്പെടുത്താനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം ചില ആനുകാലിക സംഭവങ്ങളുടെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപിഎം ചെയ്യുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, ജനറല്‍ സെക്രട്ടറി ശരീഫ് പടന്ന, സെക്രട്ടറി ഖാദര്‍ അറഫ സംബന്ധിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss