|    Aug 16 Thu, 2018 7:27 am
FLASH NEWS

ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല; വാഹനജാഥ ഇന്നും നാളെയും

Published : 8th August 2018 | Posted By: kasim kzm

തൃത്താല: ബഹുജന്‍ രാഷ്ട്രിയത്തെ തകര്‍ക്കാന്‍ ആവില്ല എന്നമുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ സം സ്ഥാന വ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാകമായി തൃത്താല മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹനപ്രചരണ ജാഥ ഇന്നും നാളെയും മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിലും പര്യടനം നടത്തും. ഇന്നു രാവിലെ പരുതൂര്‍ പഞ്ചായത്തിലെ നാടപ്പറമ്പില്‍ ജല്ലാപ്രസിഡന്റ് എസ് പി അമീറലി പ്രചരണചാഥ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ആനക്കര, പട്ടിത്തറ, കപ്പൂര്‍ എന്നീപഞ്ചായത്തുകയളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിനു ശേഷം കാഞ്ഞിരത്താണി സെന്ററില്‍ സമാപിക്കും. തൃശൂര്‍ ജില്ലാ സെക്രട്ടറി അഷറഫ് വടക്കൂട്ട് മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിവസമായ നാളെ ചാലിശ്ശേരി പഞ്ചായത്തിലെ പാലക്കല്‍ പടികയില്‍ നിന്നും തുടങ്ങി നാഗലശ്ശേരി, തിരുമിറ്റകോഡ്, തൃത്താല എന്നി പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം വാവനൂര്‍സെന്ററില്‍ സമാപിക്കും. സംസ്ഥാനസമിതി അംഗം പി കെ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തും.  മണ്ഡലം പ്രസിഡന്റ് എം എ ഉമര്‍, സെക്രട്ടറി ഒ മുജീബ്, ജില്ലാ സെക്രട്ടറി ഷഹീര്‍ബാബു, കോ-ഒാഡിനേറ്റര്‍ അഷറഫ് പള്ളത്ത് പ്രചരണ ജാഥയ്ക്കു സ്വീകരണം നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss