|    Nov 23 Thu, 2017 10:30 pm
FLASH NEWS
Home   >  Kerala   >  

ബഹുജന്‍ മുന്നേറ്റ യാത്രക്ക് കോഴിക്കോട് ജില്ലയില്‍ 4 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും

Published : 13th November 2017 | Posted By: shins

കോഴിക്കോട്: എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പളളിക്കല്‍ നയിക്കുന്ന വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരായുള്ള ബഹുജന്‍ മുന്നേറ്റ യാത്രക്ക് കോഴിക്കോട്  ജില്ലയില്‍ 4 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുവാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.നവംബര്‍ പതിനെട്ടാം തിയ്യതി രാവിലെ 9 മണിക്ക് വടകര കുഞ്ഞാലി മരക്കാര്‍ നഗറിലും 10:30 നു കൊയിലാണ്ടി ഡോ. പി.ടി.കരുണാകരന്‍ വൈദ്യര്‍ നഗറിലും  വൈകുന്നേരം 3 മണിക്ക്  കോഴിക്കോട് ഡോ. അംബേദ്കര്‍ നഗറിലും  4.30 ന് താമരശ്ശേരി ശ്രീ നാരായണ ഗുരു നഗറിലുമാണ് സ്വീകരണം നല്‍കുന്നത്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എ സലീം, കെ.പി ഗോപി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറി സലീം കാരാടി,ട്രഷറര്‍ മുസ്തഫ പാലേരി, ജില്ലാ കമ്മറ്റി അംഗങ്ങളായ  റസാഖ് മാക്കൂല്‍, കബീര്‍ തിക്കോടി, വാഹിദ് ചെറുവറ്റ, ഇ.കെ മുഹമ്മദ്,കെ.ടി അബ്ദുല്‍  അസീസ് മാസ്റ്റര്‍, റഷീദ് കാരന്തുര്‍,റഷീദ് പി.പി, അബ്ദുല്‍ ഖയ്യും, റഊഫ് കുറ്റിച്ചിറ, ഇസ്മായില്‍ കമ്മന തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക