|    Jun 25 Mon, 2018 1:51 pm
Home   >  Todays Paper  >  page 9  >  

ബഹിരാകാശത്ത് നിന്ന് പ്രഥമ വോട്ട്

Published : 9th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് ബഹിരാകാശത്തുനിന്ന്. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ (ഇന്റര്‍നാഷ്‌നല്‍ സ്‌പേസ് സ്‌റ്റേഷന്‍) നിന്നാണ് ആദ്യ  ഇലക്ട്രോണിക് ആബ്‌സന്റീ ബാലറ്റ് സമര്‍പ്പിച്ചതെന്നാണ് നാസ നല്‍കുന്ന വിവരം. എന്നാല്‍, ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടിട്ടില്ല.
രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സോയൂസ് റോക്കറ്റില്‍ ഒക്ടോബര്‍ 19ന് യുഎസ് പൗരനായ കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയിരുന്നു. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും. 1997 മുതല്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ക്ക് ബഹിരാകാശത്തു നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിവരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss