|    Nov 22 Wed, 2017 8:19 pm
FLASH NEWS

ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

Published : 14th November 2016 | Posted By: SMR

മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍  സംഘര്‍ഷം.കഴിഞ്ഞ ദിവസമാണ് സംഭവം.കോളജിലുണ്ടായ വാക്കുതര്‍ക്കങ്ങളുടെ ബാക്കി പത്രമാണ് ഇതെന്ന് പറയപ്പെടുന്നു.സംഭവത്തെ തുടര്‍ന്ന് സ്റ്റാന്റില്‍ നിന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.തുടര്‍ന്ന് പോലിസെത്തിയെങ്കിലും സംഘത്തിലെ പ്രധാനികള്‍ രക്ഷപെട്ടു.കൂട്ടംകൂടി നിന്ന വിദ്യാര്‍ഥികളെ പോലിസ് ഓടിക്കുന്നതിനിടെ പോലിസിന്റെ കയ്യിലിരുന്ന ചൂരല്‍  വിദ്യാര്‍ഥികളുടെ ദേഹത്ത് പതിച്ചെന്ന് ആരോപിച്ച് ഭരണ പക്ഷത്തെ പ്രമുഖ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂനിയന്‍ രംഗത്തെത്തി.ഇതു പോലിസുമായി വാക്കുതര്‍ക്കത്തിനിടയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക