|    Jan 24 Tue, 2017 8:35 am

ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ വിരിച്ച ടൈലുകള്‍ തകരുന്നത് അപകടഭീഷണിയാവുന്നു

Published : 20th August 2016 | Posted By: SMR

മാള: മാള ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ്സ് സ്റ്റാന്റ് കോംപ്ലക്‌സിന്റെ പ്രതലത്തില്‍ വിരിച്ച ടൈലുകള്‍ പൊട്ടിയും അടര്‍ന്നും പോകുന്നത് അപകട ഭീഷണിയാകുന്നു. പലയിടത്ത ായി ടൈലുകള്‍ പൊട്ടിയടര്‍ന്ന് മാറിയിട്ടുണ്ട്. മെയിന്‍ റോഡിന് അഭിമുഖമായുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകട ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ ടൈലുകള്‍ പൊട്ടി പോയിരിക്കുന്നത്.
റോഡിന്റെ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ ബസ്സ് സ്റ്റാന്റിലേക്ക് കയറുന്ന കവാടത്തില്‍ വിരിച്ചിരുന്ന ടൈലുകളില്‍ പലതും പൊട്ടിയടര്‍ന്ന് പോയിട്ടുണ്ട്. ചെരിച്ച് വച്ചിരുന്ന ഒരു ടൈല്‍ കഷ്ണം അപ്പാടെ അടര്‍ന്ന് പോയതാണ് കൂടുതല്‍ അപകട ഭീഷണി സൃഷ്ടിക്കുന്നത്.
പലരും ഈ ഭാഗത്ത് തട്ടി വീണിട്ടുണ്ട് ഇതിനകം. ബസ്സ് പിടിക്കാനായി തിരക്ക് പിടിച്ച് പോകുന്നവരാണ് തട്ടി വീഴുന്നതില്‍ കൂടുതലും. ഇത് കൂടാതെ ബസ്സ് സ്റ്റാന്റ് കോംപ്ലക്‌സിന്‍ന്റെ മറ്റ് കവാടങ്ങളിലും ഇത്തരത്തില്‍ ടൈല്‍സ് പലയിടത്തും പൊട്ടിയടര്‍ന്ന് പോയിട്ടുണ്ട്. മറ്റ് ഭാഗങ്ങളിലും ടൈലുകള്‍ പൊട്ടിയടര്‍ന്ന് പോയിട്ടുണ്ട്. ടൈല്‍സ് വിരിച്ചതിലെ അപാകതയാണ് വിരിച്ച് ഒരു വര്‍ഷമായപ്പോഴേക്കും പൊട്ടിയടര്‍ന്ന് പോകാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന കാലത്താണ് ഒമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ബസ്സ് സ്റ്റാന്റ് കോംപ്ലക്‌സിന്റെ പ്രതലത്തില്‍ ടൈലുകള്‍ പാകിയത്. ദിവസങ്ങളോളം ഈ ഭാഗങ്ങള്‍ അടച്ചിട്ടാണ് ടൈലുകള്‍ പാകിയത്.
അന്നേ തന്നെ ഇക്കാര്യത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ടൈല്‍സ് വിരിച്ച് ഒരു വര്‍ഷമാകും മുമ്പേ ഇത്തരത്തില്‍ അടര്‍ന്ന് പോകുന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷ ാ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക