|    Jul 17 Tue, 2018 9:44 am
FLASH NEWS

ബസ് സ്റ്റാന്റ്് ഷോപ്പിങ്് കോംപ്ലക്‌സ് ചോര്‍ച്ച; യാത്രക്കാര്‍ ദുരിതത്തില്‍

Published : 6th September 2017 | Posted By: fsq

 

കുറ്റിയാടി: കോടികള്‍ ചെലവഴിച്ച്— നിര്‍മ്മിച്ച കുറ്റിയാടി പുതിയ ബസ്സ്റ്റാന്റ്— ഷോപ്ലിംഗ്— കോംപ്ലക്‌സിലെ ചോര്‍ച്ച യാത്രക്കാര്‍ക്കും ബസ്— ജീവനക്കാര്‍ക്കും ദുരിതമാവുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂര ഷീറ്റ്— ഉപയോഗിച്ചാണു നിര്‍മ്മിച്ചത്—. നിര്‍മ്മാണം പൂര്‍ത്തിയായതു മുതല്‍ മേല്‍ക്കൂരയുടെ ചോര്‍ച്ചയും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കെട്ടിടത്തിന്റെ കിഴക്ക്— ഭാഗത്തായിരുന്നു ചോര്‍ച്ച. ഇപ്പോള്‍ കെട്ടിടം മുഴുവന്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുടയും ചൂടി ബസ്— കാത്തുനില്‍ക്കുന്നത്— നിത്യകാഴ്ചയാണു.   കുറ്റിയാടി- വടകര സംസ്ഥാന പാതയോരത്ത്— സ്വകര്യവ്യക്തികള്‍ സൗജന്യമായി നല്‍കിയ 1ഏക്കര്‍ 80 സെന്റ്— ഭൂമിയിലാണു സ്റ്റാന്റ്— നിര്‍മ്മിച്ചത്—. കാല്‍നൂറ്റാണ്ട്— മുമ്പ്— മത്തായിചാക്കോ എംഎല്‍എയുടെ വികസന ഫണ്ട്— ഉപയോഗിച്ച്— നിര്‍മ്മാണം തുടങ്ങിയ ബസ്റ്റാന്റ്— കഴിഞ്ഞ പഞ്ചായത്ത്— ഭരണസമിതിയുടെ കാലത്ത്— മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു ഉദ്ഘാടനം ചെയ്തത്—. ത്രിതലപഞ്ചായത്ത്— തെരഞ്ഞെപ്പിന്റെ തൊട്ടുമുമ്പ്— നിര്‍മ്മാണം പൂര്‍ത്തിയാകാതെ ബസ്സ്റ്റാന്റ്— ഉദ്ഘാടനം ചെയ്തത്— ഒട്ടേറെ വിവാദങ്ങള്‍ക്ക്— ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് അടച്ചുപൂട്ടിയ സ്റ്റാന്റ്— 8 മാസങ്ങള്‍ക്ക്— മുമ്പാണു തുറന്നുകൊടുത്തത്—. മഴയ്ക്ക്— ശേഷം ബസ്റ്റാന്റിന്റെ മുഴുവന്‍ പ്രവര്‍ത്തിയും പൂര്‍ത്തിയാക്കുമെന്നും ഇതിനായി മതിയായ തുക വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത്— പ്രസിഡന്റ്— സി എന്‍ ബാലകൃഷ്ണന്‍, കെ സി ബിന്ദു, പി സി രവീന്ദ്രന്‍, ഇ കെ നാണു എന്നിവര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss