|    Oct 15 Mon, 2018 6:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബസ് സ്റ്റാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് അഞ്ചു മരണം

Published : 8th September 2017 | Posted By: fsq

 

കോയമ്പത്തൂര്‍: നഗരപ്രാന്തത്തിലെ സോമനൂരില്‍ ബസ് സ്റ്റാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സ്റ്റാന്റിന് ഉള്ളിലേക്ക് വന്ന ബസ് മേല്‍ക്കൂര സ്ഥാപിച്ചിരുന്ന തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് യാത്രികര്‍ക്കു മേല്‍  മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും പോലിസ് പറഞ്ഞു. മരണത്തില്‍ മുഖ്യമന്ത്രി പളനിസ്വാമി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss