|    Oct 21 Sun, 2018 2:27 pm
FLASH NEWS

ബസ് വൈദ്യുതി തൂണില്‍ തട്ടിനിന്നു; മൂന്നുപേര്‍ക്ക് പരിക്ക്

Published : 22nd September 2017 | Posted By: fsq

 

പാലാ: നിയന്ത്രണം വിട്ട സ്യകാര്യ ബസ് പാടത്തേക്ക് മറിഞ്ഞെങ്കിലും വൈദ്യുതി തൂണില്‍ തട്ടി ചെരിഞ്ഞു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.   യാത്രക്കാര്‍ക്കു നിസാര പരിക്കുണ്ട്്. ഇന്നലെ വൈകീട്ട് 7.30ഓടെ വള്ളിച്ചിറക്കു സമീപം മുറിഞ്ഞാറ ജങ്ഷനിലാണ് അപകടം. പൂഞ്ഞാര്‍ പുത്തന്‍പുരയ്ക്കല്‍ ഫിലോമിന (50), ബന്ധുക്കളായ പൊന്നുക്കുട്ടന്‍ (70), ശ്രുതി (21), പാലാ സ്വദേശി ജോസഫ്് മാനുവല്‍ എന്നിവരെ നിസാര പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ബസ്സിന്റെ മുന്‍ഭാഗം പാടത്തേക്ക് ചെരിഞ്ഞ നിലയിലാണ്. പിന്‍ഭാഗം ഇരുമ്പ് വൈദ്യതി തൂണില്‍ തട്ടി നിന്നതിനാലാണ് പാടത്തേക്കു മറിയാതിരുന്നത്. വൈദ്യുതി ലൈന്‍ ബസ്സിന്റെ മുകള്‍ ഭാഗത്തിനോട് തൊട്ടടുത്താണ്. ബസ് വൈദ്യുതി പോസ്റ്റിലിടിച്ചപ്പോള്‍ ലൈനില്‍ വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എറണാകുളത്തു നിന്ന് കുമളിക്കു പോവുകയായിരുന്ന സ്വകാര്യബസ്സായ റോബിന്‍ ആണ്് അപകടത്തില്‍പ്പെട്ടത്. ബസ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss