|    Jan 18 Wed, 2017 11:55 pm
FLASH NEWS

ബസ് ലോറിക്ക് പിന്നിലിടിച്ച് 5 പേര്‍ക്ക് പരിക്ക്

Published : 6th October 2016 | Posted By: Abbasali tf

മൂവാറ്റുപുഴ: സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് ബസ് യാത്രക്കാരായ നഴ്‌സ് അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30ഓടെ മൂവാറ്റുപുഴ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ സിഗ്നല്‍ ജങ്ഷനിലായിരുന്നു അപകടം. മൂവാറ്റുപുഴ കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയ്ഞ്ചല്‍ ബസ്സും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുകാലുകള്‍ക്കും പരിക്കേറ്റ ബസ് യാത്രക്കാരിയായ ഏലൂര്‍ വയോമിത്ര ആശുപത്രി നഴ്‌സ് വാഴക്കുളം തൈപ്പറമ്പില്‍ നിഷാദിന്റെ ഭാര്യ രമ്യ (23) യെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് ബസ്സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ ബസ്സിന്റെ വാതില്‍ തുറന്നുപോയതോടെ ഡ്രൈവര്‍ തൊടുപുഴ സ്വദേശി ഷിജോ റോഡിലേക്ക് വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാക്കനാട് പോവുകയായിരുന്ന ബസ് സിഗ്നല്‍ തിരിയുന്നതിനിടെ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസ് അശ്രദ്ധമായി സിഗ്നലില്‍ തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക