|    Oct 21 Sun, 2018 8:28 pm
FLASH NEWS

ബസ് യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമം; ജാര്‍ഖണ്ഡ് സ്വദേശിനി പിടിയില്‍

Published : 25th September 2017 | Posted By: fsq

 

പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് സ്വദേശിനിയെ ബസ് ജീവനക്കാരും യാത്രക്കാരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെറിയ കുമ്പളത്ത് വാടക കെട്ടിടത്തില്‍ താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ പെട്ട സബീല(32) എന്ന യുവതിയാണ് പിടിയിലായത്. പര്‍ദ്ദയണിഞ്ഞ ഇവളെ മറ്റ് വേഷത്തിലും കാണാറുണ്ടെന്ന അന്വേഷണവിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വടകരക്ക് പോകുകയായിരുന്ന സിന്‍സിയര്‍ ബസില്‍ നിന്നാണ് മോഷണത്തിന് ശ്രമിച്ചത്. യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് പരിശോധനയില്‍ ഒന്നും കണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇവരെ കെട്ടിട ഉടമയെ വിളിച്ചു വരുത്തി വിട്ടയച്ചു. ചെറിയ കുമ്പളത്തും, പാലേരി, പാറക്കടവ്, കടിയങ്ങാട് പാലം ഭാഗത്തും ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി താമസിച്ചുവരുന്നുണ്ട്. ഫോണുകള്‍ മോഷണം, ആളില്ലാത്തവീടുകളില്‍ നിന്ന് മോഷണം എന്നിവയും വ്യാപകമാണെന്ന പരാതി നിലനില്‍ക്കെയാണ് യുവതി പിടിയിലായത്. കഴിഞ്ഞ ദിവസം വടകര ബസില്‍ നിന്നും യുവതിയുടെ പേഴ്‌സില്‍ നിന്നും സ്വര്‍ണ്ണവള മോഷ്ടിച്ച സംഭവത്തെ തുടര്‍ന്ന് മുലാട് സ്വദേശിനി ഷേര്‍ലി പോലീസില്‍ പരാതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss