|    Jul 20 Fri, 2018 10:18 pm
FLASH NEWS

ബസ് മരത്തിലിടിച്ച് കാക്കയങ്ങാട് 28 പേര്‍ക്കു പരിക്ക്

Published : 14th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ കാക്കയങ്ങാട് കല്ലേരിമലയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബസ് യാത്രക്കാരായ 28 പേര്‍ക്ക് പരിക്കേറ്റു. പേരാവൂരില്‍ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന ഷൈന്‍ സ്റ്റാര്‍ ബസ്സാണ് അപകടത്തില്‍പെട്ടത്. കല്ലേരിമലയിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ  മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് അപകടം. പരിക്കേറ്റവരെ ഇരിട്ടി, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ കൊട്ടിയൂര്‍ സ്വദേശി ഷിജില്‍, ക്ലീനര്‍ പായം സ്വദേശി ബാബു, എടയന്നൂര്‍  സ്വദേശി ദയാല്‍, മണത്തണയിലെ ബിജു, എടൂര്‍ സ്വദേശിനി മേരി, മുഴക്കുന്ന് സ്വദേശി സതി, മുട്ടന്നൂര്‍ സ്വദേശി രാജേഷ്, കാക്കയങ്ങാട് സ്വദേശി തമ്പാന്‍, ചക്കരക്കലിലെ ഷീബ, മുടക്കോഴിയിലെ ഷീബ, കൂടാളി സ്വദേശി രാമകൃഷ്ണന്‍, ആറളത്തെ തങ്കച്ചന്‍, ചീങ്ങാക്കുണ്ടത്തെ ഗംഗാധരന്‍, മുഴക്കുന്ന് തളിപ്പൊയിലിലെ അനുഗ്രഹ, എടൂരിലെ തോമസ്, വിളക്കോട് സ്വദേശി സര്‍ഫാസ്, മുഴക്കുന്നിലെ രജീഷ്, കാക്കയങ്ങാട് സ്വദേശികളായ  സുനിത, ശ്രീജ, ഇന്ദിര, ജയശ്രീ, അക്ഷയ്, ജാനറ്റ്, കൊട്ടിയൂരിലെ ഷിതിന്‍, കീഴ്പള്ളിയിലെ റോബിന്‍, പേരാവൂരിലെ അലന്‍, രൂപേഷ്, പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്ന് 20 മിനിട്ടിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. റോഡരികിലെ അപകടം കണ്ടിട്ടും പല വാഹനങ്ങളും നിര്‍ത്താതെ പോയി. ഇതുവഴി വരികയായിരുന്ന ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസിന്റെ വാഹനത്തിലാണ് പലരെയും ആശുത്രിയില്‍ എത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss