|    Jan 20 Fri, 2017 11:49 pm
FLASH NEWS

ബസ് മതിലിലേക്ക് ഇടിച്ചുകയറി 12 പേര്‍ക്ക് പരിക്ക്

Published : 19th August 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച ശേഷം മതിലിലേക്ക് ഇടിച്ചുകയറി 12 പേര്‍ക്ക് പരിക്കേറ്റു.
ഇടക്കുന്നം-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് കൊടുങ്ങൂര്‍ നെടുമാവിന് സമീപം 15ാംമൈലിലാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. യാത്രക്കിടെ ഡിവൈഡറില്‍ ഇടിച്ച ബസ്സിന്റെ നിയന്ത്രണം തെറ്റി റോഡരികിലുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കൊടുങ്ങൂര്‍ ടിഎംഎം ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ദിലീപ് വട്ടക്കാവ് (30) അനില്‍കുമാര്‍ വാഴൂര്‍ (41), സാബു (46), മിനി (39) നെടുംകുന്നം, ഗോപകുമാര്‍ (43) ഓമന (31) ബിനോയി (42), വിനീഷ് (28) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കൊടുങ്ങൂര്‍ ടിഎംഎ ആശുപത്രിയില്‍ പള്ളിക്കത്തോട് സീമാ ഗോപാലകൃഷ്ണന്‍ (40),  ഇടക്കുന്നം അന്നമ്മ (75) എന്നിവരുമാണ് പരിക്കേറ്റ് ചികില്‍സ തേടിയത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പള്ളിക്കത്തോട് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ഇടക്കുന്നം, കാഞ്ഞിരപ്പള്ളി സ്വദേശികളായ നിരവധി യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക