|    Jul 23 Mon, 2018 4:05 am
FLASH NEWS

ബസ് ബൈക്കിലിടിച്ച് അപകടം; അന്‍സാറിന്റെ വിയോഗം നാടിന് തേങ്ങലായി

Published : 14th September 2017 | Posted By: fsq

 

കോട്ടയം: നഗരത്തില്‍ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ച താഴത്തങ്ങാടി പള്ളിപ്പറമ്പില്‍ സലീമിന്റെ മകന്‍ അന്‍സാറിന്റെ വിയോഗം നാടിനു തേങ്ങലായി.നാട്ടിലെ കാറ്ററിങ് ജോലിയില്‍ സജീവ സാന്നിധ്യമായിരുന്ന അന്‍സാര്‍ (32) ചൊവ്വാഴ്ച രാത്രി 11ഓടെയാണ് ബേക്കര്‍ ജങ്ഷനില്‍ വച്ചുണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചത്. അന്‍സാര്‍ സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഭക്ഷണം വാങ്ങാനായി ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം നടന്നത്. രക്തംവാര്‍ന്ന് റോഡില്‍ക്കിടന്ന അന്‍സാറിനെ സംഭവസ്ഥലത്തെത്തിയ വെസ്റ്റ് പോലിസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി റോഡ് കഴുകി വൃത്തിയാക്കി. യമുന ലോഡ്ജിനു സമീപത്തെ ഇടറോഡില്‍ നിന്ന് ചാലുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. ചേര്‍ത്തല-കോട്ടയം റൂട്ടിലോടു ന്ന ബസ് സര്‍വീസ് അവസാനിപ്പിക്കുന്നതിനായി സ്റ്റാന്‍ഡിലേക്കു പോവുകയായിരുന്നു. അ ന്‍സാര്‍ യാത്ര ചെയ്ത ഡിസ്‌കവര്‍ ബൈക്ക് ഭാഗികമായി തകര്‍ന്നു. ഇന്നലെ രാവിലെ 11ഓടെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത് അന്‍സാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. അന്‍സാറിന്റെ മയ്യിത്ത് ഒരു നോക്കുകാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്ന് നിരവധിപേരാണ് താഴത്തങ്ങാടിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അന്‍സാറിന്റെ രണ്ടു പെ ണ്‍മക്കളില്‍ ഒരാള്‍ കുന്നുംപുറം മുഹമ്മദന്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒരാള്‍ക്ക് രണ്ടര വയസ്സാണുള്ളത്. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും ജനാസ അനുഗമിക്കാനെത്തിയവരും പ്രയാസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് താഴത്തങ്ങാടി ജുമാ മസ്ജിദിലാണ് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കിയത്. മാതാവ്: ഹഫ്‌സ. ഭാര്യ: ഷാമില. മക്കള്‍: അന്‍സിയ, അല്‍ഫിയ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss