|    Jun 25 Mon, 2018 10:06 am
FLASH NEWS

ബസ് പണിമുടക്കില്‍ ജനം വലഞ്ഞു

Published : 25th January 2017 | Posted By: fsq

 

കണ്ണൂര്‍:  ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുടമസ്ഥ സംഘം സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കില്‍ ജനം വലഞ്ഞു. ഓള്‍ കേരള െ്രെപവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ ബസ്സുകളെല്ലാം സര്‍വീസ് നിര്‍ത്തിയത് സാധാരണക്കാരെ ദുരിതത്തിലാക്കി. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും പല ഭാഗങ്ങളിലേക്കും അധിക സര്‍വീസ് നടത്താനായില്ല. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ജീവനക്കാരും അടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. അത്യാവശ്യ യാത്രക്കാരില്‍ നിന്നും സമാന്തര സര്‍വീസ് നടത്തിയ ടാക്‌സി ഡ്രൈവര്‍മാര്‍ കൂടുതല്‍ കാശ് ഈടാക്കിയതായും പരാതിയുണ്ട്. ആശുപത്രികളിലേക്കും മറ്റുമെത്തേണ്ടവര്‍ ടാക്‌സികളെയാണ് ആശ്രയിച്ചത്. നഗരത്തിലേതുള്‍പ്പെടെ കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി വേഗം അടച്ചു. റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും മറ്റും എത്തിപ്പെട്ടവര്‍ പലരും ഉദ്ദേശിച്ച സ്ഥലത്ത് യഥാസമയം എത്താനാവാതെ പ്രയാസപ്പെട്ടു. സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നില കുറവായിരുന്നു. പലരും വൈകിയാണ് എത്തിയത്. നേരത്തേ നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പരിപാടികളും മാറ്റിവച്ചു. അതേസമയം കെഎസ്ആര്‍ടിസി കൂടുതലുള്ള ഭാഗങ്ങളില്‍ യാത്രാക്ലേശം കാര്യമായി ബാധിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മിനിമം ചാര്‍ജ് ഒമ്പതു രൂപയാക്കണമെന്നതാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം. പണിമുടക്കിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കണ്ണൂര്‍ നഗരത്തില്‍ ബസ് ഉടമസ്ഥ സംഘം പ്രകടനം നടത്തി. ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss