|    Nov 25 Sat, 2017 5:11 pm
FLASH NEWS

ബസ് നിര്‍ത്തുന്നില്ല; വിദ്യാര്‍ഥികളും യാത്രക്കാരും ദുരിതത്തില്‍

Published : 12th August 2017 | Posted By: fsq

 

ബോവിക്കാനം: എട്ടാംമൈല്‍, കാര്‍ഗില്‍ സര്‍ക്കിള്‍ ബസ് സ്‌റ്റോപ്പുകളില്‍ സ്വകാര്യ ബസ്സുകള്‍ തിരക്കേറിയ സമയങ്ങളി ല്‍ നിര്‍ത്താത്തത് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. നിരവധി വിദ്യാര്‍ഥികളാണ് ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പഠനത്തിന് പോകുന്നത്. രാവിലേയും വൈകിട്ടും ബസ് നിര്‍ത്താ ന്‍ ജീവനക്കാര്‍ തയ്യാറാവാത്തതിനാല്‍ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ബസ്സുകള്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ബാലനടുക്കം ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.നിസാര്‍ ബസ് സ്റ്റാന്റ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബോവിക്കാനം, മുഹമ്മദ് പാറ, റംഷീദ് ബാലനടുക്കം, സിദ്ദിഖ് മുസ്്‌ല്യാര്‍ നഗര്‍, റഷീദ് മാവേലി, ബി കെ റഷീഖ്്, നിഷാദ് ബീരാന്‍, അഷ്‌ക്കര്‍നാഗന്‍, ഫാസില്‍ ബാലനടുക്കം, മഹ്‌റൂഫ് മുളിയാര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക