|    Apr 20 Fri, 2018 10:18 pm
FLASH NEWS

ബസ് നിയന്ത്രണം വിട്ടു ബസ് സ്‌റ്റോപ്പ് തകര്‍ത്തു; നിരവധി പേര്‍ക്ക് പരിക്ക്

Published : 21st November 2016 | Posted By: SMR

ഫറോക്ക്: ദേശീയപാതയില്‍ മോഡേണ്‍ ബസാറിലുണ്ടായ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.  ലക്കുംലഗാനുമില്ലാതെ ഉള്‍റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പ് ഇടിച്ചു തകര്‍ത്തു. ബൈക്ക് യാത്രികരായ മൂന്നിയൂര്‍ സ്വദേശികളായ വിഷ്ണു (17), സെയ്തലവി (48), ബസ് യാത്രക്കാരായ പെരുമുഖം സ്വദേശി മുഹമ്മദ് കുട്ടി (65), മഞ്ചേരി സ്വദേശിനി അംബിക (41) തുടങ്ങി നിരവധി പേര്‍ക്ക്് പരിക്കേറ്റു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss