|    Dec 14 Fri, 2018 8:27 am
FLASH NEWS

ബസ് തോട്ടിലേക്കു മറിഞ്ഞ് 20 പേര്‍ക്കു പരിക്ക്

Published : 13th August 2018 | Posted By: kasim kzm

പരിയാരം: സ്വകാര്യബസ് നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്കു മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.30ഓടെ ദേശീയപാതയില്‍ ചുടലക്കും കോരന്‍പീടികക്കും ഇടയിലുള്ള ക്ഷേത്രത്തിന് മുമ്പിലായിരുന്നു സംഭവം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഏജീസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ വെട്ടിക്കാന്‍ ശ്രമിച്ചു. ഈ സമയം കെഎസ്ആര്‍ടിസിയില്‍ ഇടിക്കാതിരിക്കാന്‍ ഏജീസ് ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിന്റെ ചില്ല് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. പരിയാരം പോലിസും അഗ്‌നിശമന സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss