|    Jan 18 Wed, 2017 12:57 am
FLASH NEWS

ബസ് തട്ടി 11 കെവി ലൈന്‍ പൊട്ടി; വൈദ്യുതിയും ഗതാഗതവും നിലച്ചു

Published : 7th August 2016 | Posted By: SMR

കഴക്കൂട്ടം: കെഎസ്ആര്‍ടിസി ബസ് തട്ടി കെഎസ്ഇബി 11 കെവി ലൈന്‍ മുറിഞ്ഞതോടെ മണിക്കൂറുകളോളം വൈദ്യുതിയും വാഹന ഗതാഗതവും നിലച്ചു. ഇന്നലെ വൈകീട്ട് 3.30 ഓടെ കഠിനംകുളം പുതുകുറുച്ചി ഔവര്‍ ലേഡി ഓഫ് മേഴ്‌സി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തെ പാലത്തിന് മുകളിലൂടെ കടന്നുപോവുന്ന 11 കെവി പൈപ്പിലാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കണിയാപുരത്ത് നിന്നും പെരുമാതുറയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പൈപ്പ് പൊട്ടി കേബിള്‍ മുറിയുകയുമായിരുന്നു. ഇതോടെ മുറിഞ്ഞ ഭാഗത്ത് തീപ്പൊരിയുണ്ടാവുകയും ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുകയും ചെയ്യ്തു. ഉടന്‍ തന്നെ സമീപവാസികള്‍ കണിയാപുരം കെഎസ്ഇബിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിച്ചത്.  അപകടം നടക്കുന്ന സമയത്താണ് സ്‌കൂള്‍ സമയം കഴിഞ് കുട്ടികള്‍ പുറത്തിറങ്ങുന്നത്. ഈ പാലം വഴി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കാള്‍നടയായി വീട്ടിലേക്കു പോവുന്നത്. അപകടം നടക്കുന്ന സമയം പാലത്തിന് മുകളില്‍ ആരുമില്ലാത്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക