|    Apr 26 Wed, 2017 1:46 am
FLASH NEWS

ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചു; അഞ്ചു പേര്‍ കസ്റ്റഡിയില്‍

Published : 19th November 2016 | Posted By: SMR

വടകര: പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ജീവനക്കാരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെ പുതുപ്പണം കോട്ടക്കടവില്‍ വച്ചാണ് ബസ് തടഞ്ഞു നിര്‍ത്തി കാറിലെ അഞ്ചംഗം സംഘം മര്‍ദിച്ചത്. മര്‍ദിക്കുന്നത് കണ്ട നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കടവത്തൂര്‍ സ്വദേശികളായ മുഹമ്മദ് സാഹിം പുഴക്കല്‍, കോവയില്‍ ഇസ്ഹാഖ്, പുത്തന്‍പുരയില്‍ മുഹമ്മദ്, മഠത്തില്‍ ആഷിദ്, തറായില്‍ മുഹമ്മദ് എന്നിവരെയും ഇവര്‍ സഞ്ചരിച്ച കാറുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുള്ള യാത്രയാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്നാണ് യാത്രക്കാരില്‍ ചിലര്‍ പറയുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day