ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കൈയേറ്റം ചെയ്തു
Published : 25th May 2016 | Posted By: SMR
കാലടി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞിട്ട് ഡ്രൈവറെ കൈയേറ്റം ചെയ്തു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മറ്റൂര്‍ കവലയിലായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്ന് ഇരിങ്ങാലക്കുടയ്ക്കു പോവുന്ന വാഹനത്തിന്റെ ഡ്രൈവര്‍ തൃശൂര്‍ കുഴൂര്‍ പള്ളിപ്പാടന്‍ സനീഷ് വര്‍ഗീസിനെയാണ് രണ്ടംഗസംഘം മര്‍ദ്ദിച്ചത്. കാലടി ശങ്കരാ പാലത്തില്‍ കയറിയ ഇവരുടെ കാര്‍ വേഗതകുറച്ച് ഓടി കാലടി ടൗണില്‍ പ്രവേശിച്ചശേഷം വീണ്ടും വേഗത കുറച്ചപ്പോള്‍ ബസ് മറികടന്നതാണ് മര്‍ദ്ദനത്തിനു കാരണം.
വാഹന തിരക്കുമൂലം വേഗത കുറച്ച് ഓടിയ ബസ് മറ്റൂരില്‍ എത്തിയപ്പോള്‍ കാര്‍ വട്ടംവച്ച് തടയുകയായിരുന്നു. കാര്‍ യാത്രക്കാരായ അക്രമികള്‍ ബസ്സിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോവുകയും ചെയ്തു. പ്രതികള്‍ കാറില്‍ സ്ഥലം വിടുകയുമായിരുന്നു.
ഉച്ചസമയമായതിനാല്‍ ആളില്ലാതിരുന്നത് അക്രമികള്‍ക്ക് ഗുണകരമായി. മര്‍ദ്ദനമേറ്റ സനീഷിനെ മറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് അങ്കമാലി ഡിപ്പോയില്‍നിന്ന് അധികൃതര്‍ എത്തി ഏറ്റെടുത്ത് അങ്കമാലിക്ക് കൊണ്ടുപോയി.
കാലടി പോലിസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ച് അന്വേഷണമാരംഭിച്ചു. യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ വിടുകയും ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.