|    Apr 27 Thu, 2017 10:42 am
FLASH NEWS

ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; മൂന്നുപേര്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

പയ്യന്നൂര്‍: ബസ് തടഞ്ഞു നിര്‍ത്തി ബിജെപി പ്രവര്‍ത്തകനായ ഡ്രൈവറെ മര്‍ദിച്ചു. പയ്യന്നൂര്‍-എട്ടിക്കുളം റൂട്ടിലോടുന്ന റഹാന്‍ ബസ് ഡ്രൈവര്‍ ചിറ്റടിയിലെ കെ ജിജു(30)വിനാണ് മര്‍ദനമേറ്റത്. ബിജുവിനെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി  കുന്നരുവില്‍ 20 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു നിര്‍ത്തി ജിജുവിനെ മര്‍ദിച്ചെന്നാണു പരാതി. പയ്യന്നൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. സിപിഎം പ്രവര്‍ത്തകരും കാരന്താട് സ്വദേശികളുമായ പി വി പ്രജീഷ്(28), കെ പി വി രജീഷ്(32), പി പി സജീവന്‍(34) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ജാമ്യത്തില്‍ വിട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day