|    Jun 22 Fri, 2018 12:56 pm
FLASH NEWS

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; യാത്രക്കാരനും കണ്ടക്ടര്‍ക്കും മര്‍ദ്ദനം

Published : 9th August 2017 | Posted By: fsq

 

കായംകുളം: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യാത്രക്കാരനും ബസ് കണ്ടക്ടര്‍ക്കും മര്‍ദ്ദനം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ കുറ്റിത്തെരുവിലായിരുന്നു സംഭവം.ബസ് കണ്ടക്ടര്‍ വിഷ്ണു (26),യാത്രക്കാരന്‍ ഉളവക്കോട് സ്വദേശി രജ്ഞിത്ത് (24), എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രഞ്ജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരത്തെ ഉണ്ടായ വൈരാഗ്യത്തെതുടര്‍ന്നായിരുന്നു സംഘര്‍ഷം. മറ്റൊരു ബസിലെ ജീവനക്കാരന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇവരെ ബസില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആളറിയാതെയാണ് രജ്ഞിത്തിനെ മര്‍ദ്ദിച്ചത്. പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss