|    Oct 23 Mon, 2017 4:35 am

ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

Published : 30th August 2016 | Posted By: SMR

വളാഞ്ചേരി:വിദ്യാര്‍ഥികളെ  ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്  ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. കോട്ടക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൈത്രി ബസില്‍ വിദ്യാര്‍ഥികളെ കയറ്റാത്തത് തുടര്‍ന്ന്  വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് നടന്ന വാക് തര്‍ക്കത്തെ തുടര്‍ന്ന് ബസ് തടയുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ  മര്‍ദ്ദിച്ചെന്നാരോപിച്ച് മൈത്രി ബസ് , സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കുളള കാവടത്തിനടുത്തായി വിലങ്ങനെ ഇട്ട് ജീവനക്കാര്‍ പുറത്തേക്കു പോവുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ടൗണിലെ ഗതാഗതക്കുകുരുക്ക് കാരണം വൈകിവന്ന  ബസ്  ട്രാക്കില്‍ നിര്‍ത്താതെ കുറച്ചു യാത്രക്കാരെ മാത്രം കയറ്റി പോവുകയായിരുന്നുവെന്നും, വിദ്യാര്‍ഥികളെ കയറ്റണമെന്നും പറഞ്ഞ് ഒരു വിഭാഗം തടയുകായിരുന്നുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. വളാഞ്ചേരി എസ്‌ഐ കെ പി മിഥുന്‍ സ്റ്റാന്‍ഡില്‍  വെച്ച് ബസ് ജീവനക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ബസ് ജീവനക്കാരെ മര്‍ധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ബസ് ജീവനക്കാര്‍ അഞ്ചരയോടുകൂയി മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തു. ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ വിദ്യാര്‍ഥിനികളും,സ്ത്രീകളുള്‍പ്പടെയുളള യാത്രക്കാര്‍ ഏറേ വലഞ്ഞു.ബസ് തടഞ്ഞ എസ്എഫ്‌ഐക്കാര്‍ ബസ് ഡ്രൈവറെ മര്‍ധിച്ചെന്നാരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക